മണ്ണാര്‍ക്കാട്: നഷ്ടമായ നാട്ടുനന്‍മയും പച്ചപ്പും തിരിച്ച് പിടിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ വകുപ്പ് ഹരിത കേരള മിഷനുമായി കൈകോര്‍ത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സംസ്ഥാന തലത്തില്‍ നടത്തിയ ശില്‍പ്പശാല യില്‍ നിരവധി ആശയങ്ങള്‍ ഉയര്‍ന്നിരുന്നു. കാര്‍ഷിക പദ്ധതി ഏറ്റെടുക്കല്‍,തരിശ് നിലങ്ങളില്‍ വിളയിറക്കല്‍,പ്രകൃതി സൗഹൃദ പദ്ധതികളുടെ ആവിഷ്‌കാരം,കാര്‍ഷിക വായ്പ വിതരണം വര്‍ധിപ്പി ക്കല്‍,കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ തുടങ്ങി യവയാണ് സഹകരണ മേഖല വിഭാവനം ചെയ്യുന്നത്. ഇത്തരം പദ്ധ തികള്‍ ഏറ്റെടുക്കാന്‍ സഹകാരികളുടേയും ഉദ്യോഗസ്ഥരുടെയും ജില്ലാ ശില്‍പ്പശാല തിങ്കളാഴ്ച മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറി യത്തില്‍ നടക്കും.രാവിലെ പത്ത് മണിക്ക് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനില്‍ സെമിനാര്‍ നടക്കും. ഹരിത കേരള മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (കൃഷി) വിവി ഹരിപ്രിയാദേവി മോഡറേറ്ററാകും.കാര്‍ഷിക മേഖലയില്‍ വിജയം നേടിയ കഞ്ഞിക്കുഴി, ചെറുതാഴം, പീരുമേട്, പള്ളിയാക്കല്‍,കണ്ണമ്പ്ര,തടുക്കശ്ശേരി,വല്ലങ്ങി-വിത്തനശ്ശേരി, തൃത്താല സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ വീഡിയോ പ്രദര്‍ ശനവുമുണ്ടാകും.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) പി ഹരിപ്രസാദ് ജില്ലയുടെ ആക്ഷന്‍ പ്ലാന്‍ ക്രോഡീക രിക്കും.ജോയിന്റ് രജിസ്ട്രാര്‍ അനിത ടി ബാലന്‍,ലാലു പി എന്‍ കുട്ടി,വൈ കല്ല്യാണ കൃഷ്ണന്‍,എംകെ ബാബു എന്നിവരാണ് പാനല്‍ അംഗങ്ങള്‍. സംസ്ഥാന സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജില്‍സ് മോന്‍ ജോസ് സ്വാഗതവും സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എം പുരുഷോത്തമന്‍ നന്ദിയും പറയും.