ചെർപ്പുളശ്ശേരി: നഗരസഭ ലഹരി വിരുദ്ധ സംഗമം ഇ.എം.എസ് സ്മാര ക ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോ ടെ ലഹരിവിരുദ്ധറാലിയും നടന്നു. വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച പോസ്റ്റർ, പ്രബന്ധ രചന, ഷോർട്ട് വീഡിയോ മത്സര വിജയികൾ ക്കുള്ള സമ്മാനവിതരണവും നടന്നു.

പരിപാടിയിൽ നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. ജയപാലൻ, നഗരസഭ വൈസ് ചെയർ പേഴ്സൻ സഫ്ന പാറക്കൽ, ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ശശശികുമാർ, ചെർപ്പുളശ്ശേരി നഗരസഭാ സെക്രട്ടറി വി.ടി പ്രിയ, ജനപ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, വ്യാ പാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!