കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് ചന്ദ്രിക കുടുംബശ്രീയു ടെ കീഴിലുള്ള ബിസ്മി ഗ്രൂപ്പ് ആമിയംകുന്നില്‍ ആരംഭിക്കുന്ന ഫ്‌ളോ ര്‍മില്ലിന്റെ ശിലാസ്ഥാപനം നടത്തി.മഹാത്മാ ഗാന്ധി ഗ്രാമീണ തൊ ഴിലുറപ്പ് പദ്ധതിയുടെയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകം പദ്ധതിയുടെയും സാമ്പത്തിക സഹായത്തോടെയാണ് ഫ്‌ളോര്‍മില്ല് സ്ഥാപിക്കുന്നത്.പത്ത് ലക്ഷത്തോളം രൂപയാണ് ഇതി നായി ചെലവഴിക്കുന്നത്.നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം.ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് അധ്യക്ഷനാ യി.സമദ് മേലേതില്‍,വികെ അലി,കെ അബുമാസ്റ്റര്‍,സലീം നാലക ത്ത്,റഫീഖ് മാനി,മുനീര്‍ മണ്ണില്‍,സി കെ അബി,സി കെ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.കുടുംബശ്രീ,ത്രിതല ഞ്ചായത്തുകളില്‍ നിന്നും വനിതകള്‍ക്കുള്ള പദ്ധതികളിലെ പരമാവധി ആനൂകൂല്ല്യ ങ്ങള്‍ വാര്‍ഡിലേക്ക് ലഭ്യമാക്കി വനിതകളിലൂടെ കുടുംബത്തിലും സമൂഹത്തിലും സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുകയെന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് പറഞ്ഞു.