മണ്ണാര്‍ക്കാട് :നഗരത്തില്‍ ദേശീയപാത നവീകരിച്ചപ്പോള്‍ കഷ്ടത്തി ലായത് ചന്തപ്പടിയില്‍ നിന്നും നഴ്‌സിംഗ് ഹോം വഴി കൊടുവാളി ക്കുന്നിലേക്ക് പോകുന്ന റോഡിലൂടെയുള്ള യാത്രയാണ്.ഈ റോ ഡി ല്‍ നിന്നും ദേശീയപാതയിലേക്ക് കയറുന്ന ഭാഗം കടന്ന് കിട്ടാന്‍ ഡ്രൈവര്‍മാര്‍ ചില്ലറപാടൊന്നുമല്ല പെടുന്നത്.നിരപ്പ് വ്യത്യാസമാണ് പ്രധാന പ്രശ്‌നം. അത് കൊണ്ട് വാഹനങ്ങളുടെ അടി തട്ടുന്നുണ്ട് .ഓട്ടോറിക്ഷക്കാര്‍ക്കാണ് ഇവിടെ അഗ്നിപരീക്ഷണം.ഇരുചക്ര വാഹനങ്ങള്‍ക്കും ഇവിടം വെല്ലുവിളി തന്നെ. ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന വാഹന ങ്ങള്‍ക്കാണ് പ്രയാസം ഏറെയുള്ളത്.പ്രശ്‌നം സമീപത്തെ വ്യാപാരി കള്‍ പരാതിപെട്ടപ്പോള്‍ മെറ്റലും മറ്റും കൊണ്ടിട്ടൊരു താത്കാലിക പരിഹാരം കണ്ടെങ്കിലും വീണ്ടും പഴയപടിയായി. അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വീണ്ടും നഗരസഭയെ സമീപി ച്ചിട്ടുണ്ട്. അടുത്ത ദിവസം ശരിയാക്കുമെന്നാണ് നഗരഭയില്‍ നിന്നുള്ള അറിയിപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!