മണ്ണാര്‍ക്കാട്:പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം ചെയ്യുന്നതിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാ രിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രഫണ്ട് അനുവദിച്ചതിലെ കുറവും കാരണം ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കഴിഞ്ഞ മൂന്നു മാസമായി കുടിശ്ശികയായതോടെയാണ് ഉച്ചഭക്ഷണ വിതര ണം പ്രതിസന്ധിയിലായിരിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഹെഡ്മാസ്റ്റ റുടെ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ സമിതിക്ക് മൂന്നു മാസത്തേ ക്കുള്ള തുക മുന്‍കൂര്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഈ വര്‍ഷം മുതല്‍ ഓരോ മാസവും ഉച്ചഭക്ഷണം നല്‍കിയ ശേഷം ചെലവായ ബില്‍ തുക തിരികെ നല്‍കുന്നതാണ് നടപടിക്രമം .പ്രഥ മാധ്യാപകനോ ഉച്ചഭക്ഷണ സമിതിയോ ഉച്ചഭക്ഷണം നല്‍കുന്നതി നുള്ള തുക മുന്‍കൂറായി കണ്ടെത്തേണ്ട അവസ്ഥയാണിപ്പോള്‍. വിദ്യാഭ്യാസ ജില്ലയിലെ പല വിദ്യാലയങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശികയായി ലഭിക്കാനുള്ളത്.മാത്രമല്ല ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവായ തുക ലഭ്യമാക്കുന്നതിനായി പ്രഥമാധ്യാപകര്‍ എ.ഇ.ഒ ഓഫീസ്, ട്രഷറി,ബാങ്ക് തുടങ്ങിയിടങ്ങളില്‍ പലതവണ
കയറിയിറങ്ങേണ്ട അവസ്ഥാ വിശേഷവും സര്‍ക്കാര്‍ സൃഷ്ടിച്ചിരി ക്കുന്നു.നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കുടിശ്ശിക തുക ഉടന്‍ വിതര ണം ചെയ്യണമെന്ന് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിനും സത്വര നടപടികളെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനവും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതി ഷേധ സായാഹ്നവും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി. എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി .സി.കെ. സി.ടി ജനറല്‍ സെക്രട്ടറി പ്രൊഫ.പി.എം.സലാഹുദ്ദീന്‍ പ്രമേയ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.എച്ച്. സുല്‍ഫിക്കറലി,കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.പി.സാദിഖ്,കെ.ടി.അബ്ദുല്‍ ജലീല്‍, ഹുസൈന്‍ കോളശ്ശേരി,കെ.പി.എ.സലീം,സി.പി.ഷിഹാബുദ്ദീന്‍,സി.കെ.റിയാസ് പ്രസംഗിച്ചു. കൗണ്‍സില്‍ മീറ്റ് സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ചതുരാല, കെ.കെ.എം. സഫുവാന്‍,ടി.കെ.എം.ഹനീഫ,സലീം നാലകത്ത്, പി.ജമാലുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.എം.സലീം, കെ.എച്ച്. എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്, കെ.ജി.മണികണ്ഠന്‍, സി.അബ്ദുല്‍ഖാദര്‍, കെ.ടി.യൂസഫ്,എന്‍. ഷാനവാസലി, കെ.എ. മനാഫ്, പി.അബ്ദുല്‍സലാം,കെ.ടി.ഹാരിസ് പ്രസംഗിച്ചു. വനിതാ സെഷനില്‍ പി.എം.ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. മന്‍സൂബ അഹമ്മദ്, എ.പി.തസ്ലീന,ഷഹനാസ്,എ.പി.ലീന, കെ.ജുവൈരിയ, കെ.വി.ഫരീദ,വി.ടി.മുംതാസ്,സി.സീനത്ത്,സിനി,റംലത്ത്, വി.കെ.ഷമീം പ്രസംഗിച്ചു.ഭാരവാഹികളായി അബൂബക്കര്‍ കാപ്പുങ്ങല്‍(പ്രസിഡണ്ട്),പി.സി.എം.അഷ്‌റഫ്,എം.അബ്ദുല്‍ അസീസ്,എന്‍.സുബൈര്‍,സി.കെ.റിയാസ്,കെ.പി.നീന(വൈസ് പ്രസിഡണ്ടുമാര്‍), പി.അന്‍വര്‍ സാദത്ത് (സെക്രട്ടറി), കെ.അബു, പി.എം.ഹഫ്‌സത്ത്,പി.ജമാലുദ്ദീന്‍,കെ.എം.ഹസ്സന്‍കുട്ടി, കെ.വി.ഇല്യാസ്,ഷമീര്‍ മണലടി (ജോ.സെക്രട്ടറിമാര്‍), സി.പി.ഷിഹാബുദ്ദീന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!