അഗളി: കെഎസ്‌കെടിയു ജില്ലാ പഠന ക്യാമ്പ് അഗളി, ഭൂതിവഴിയി ലുള്ള അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ തുടങ്ങി,സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം അട്ടപ്പാടി ഏരിയ സെ ക്രട്ടറി സി പി ബാബു അധ്യക്ഷനായി.കെഎസ്‌കെടിയു ജില്ലാ സെ ക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍,ജില്ലാ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ,ജില്ലാ ജോയിന്റ് സെക്രട്ടറി വി ചെന്താമരാക്ഷന്‍,കേന്ദ്ര കമ്മിറ്റി അംഗം കെ കോമളകുമാരി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ഡി ജയപ്രകാശ്,ടി സി കുഞ്ഞുമോള്‍,എം ഉണ്ണീന്‍, ടി അരവിന്ദാക്ഷന്‍ സ്വാഗത സംഘം കണ്‍വീനര്‍ വി കെ ജെയിംസ് എന്നിവര്‍ സംസാ രിച്ചു.പി അരവിന്ദാക്ഷന്‍,എം ടി ജയപ്രകാശ്, എന്‍ ചന്ദ്രന്‍,എസ് രാധാ കൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!