തച്ചമ്പാറ:കരിമ്പയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന നാട്ടുകാരെ നാടിനെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. വെള്ളിയാഴ്ച രാവിലെ ആറിനാണ് സമീപത്തെ വനത്തില്‍ നിന്നിറങ്ങിയ കാട്ടാന ഇടക്കുര്‍ശ്ശി അങ്ങാടി സെന്ററിലെ ത്തിയത്.നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല .ചെമ്പന്‍തിട്ട, കുറിഞ്ഞിപ്പാടം, തമ്പുരാ ന്‍ചോല വഴി ഇടക്കുര്‍ശി,ശിരുവാണി ജംഗ്ഷന്‍ ദേശീയ പാത മുറിച്ച് കടന്ന് ആന സഞ്ചരിച്ചു.തുടര്‍ന്ന് നെല്ലിക്കുന്ന് വാട്ടര്‍ ടാങ്ക് പരിസരത്ത് ചുറ്റിക്കറങ്ങി ഇടക്കുര്‍ശ്ശി യിലെ തോമസ്,കാദര്‍ എന്നിവരുടെ വീട്ടുവളപ്പിലെ കപ്പ ത്തോട്ടത്തിലെത്തി. ദേശീയ പാതക്കരുകിലെ എംഎം പ്ലാസ കോംപ്ലക്‌സിലെത്തിയ കൊമ്പനാന സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് ചവിട്ടി മറിച്ചു.തുടര്‍ന്ന് ദേശീയപാതയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം കനാല്‍ കടത്തി മൂന്നേക്കര്‍ ഭാഗത്തെ വനത്തിലേക്ക് കയറ്റി വിട്ടു.