മണ്ണാര്‍ക്കാട്:അനധികൃത തെരുവോര കച്ചവടങ്ങള്‍ വ്യാപാരി കള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന തായി ആരോപിച്ച് വ്യാപാരികള്‍ രംഗത്ത്. മണ്ണാര്‍ക്കാട് ദേശിയപാത വികസനത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തിയതോടെ എല്ലായിടവും തെരുവോര കച്ചവടക്കാര്‍ കയ്യടക്കി വ്യാപാരം നട ത്തുകയാണ്. വലിയ രീതിയിലുള്ള ഗതാഗതതടസം സൃഷ്ടിക്കു ന്നുണ്ട്. അനധികൃത തെരുവോരക്കച്ചവടം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹി കള്‍ പരാതി നല്‍കി.വിഷയം ചര്‍ച്ച ചെയ്യാമെന്ന് നഗരസഭ അധ്യക്ഷ ഉറപ്പ് നല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. നടപടി സ്വീകരിക്കു മെന്ന് സിഐയും ഉറപ്പ് നല്‍കി.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം, ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ട്രഷറര്‍ ജോണ്‍സണ്‍ ,മറ്റ് ഏകോപനസമിതിയുടെയും, യൂത്ത് വിംഗിന്റേയും ഭാരവാഹികള്‍ എന്നിവര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പരാതി നല്കുന്നതിന് നേതൃത്വം നല്കി