മണ്ണാര്‍ക്കാട്: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസ ത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതി യിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരം ഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യ മാക്കിയും സംരംഭങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊ രുക്കിയും സര്‍ക്കാര്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ഇതി നൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങ ളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട്. ലക്ഷ്യമി ട്ടതിനേക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറു ന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭകര്‍ക്കി ടയില്‍ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാ കുന്നതെന്നും മന്ത്രി പറഞ്ഞു.