പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത്-വാഹനീയം 2022 ന്റെ ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 21) രാവിലെ 10ന് പാലക്കാട് ഇംഗ്ലീഷ് ചര്‍ച്ച് റോഡിലെ ശാദി മഹല്‍ ഓഡിറ്റോറി യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. തദ്ദേ ശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യാ തിഥിയാകും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാക്കാതെയുള്ള അപേക്ഷകളിലും മന്ത്രി അപേക്ഷകരുമായി നേരിട്ട് സംവദിക്കും. പരാതികളില്‍ തല്‍ക്ഷണം നടപടി എടുക്ക ലും തീര്‍പ്പാക്കും നടക്കും.പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, എ. പ്രഭാകരന്‍, പി.പി സുമോദ്, അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സ ണ്‍ പ്രിയ കെ. അജയന്‍, കൗണ്‍സിലര്‍ കെ. സജോ ജോണ്‍, ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും
മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റ് സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നു
സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റ് സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 21) രാവിലെ ഒന്‍പതിന് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും ചെക്ക്‌പോസ്റ്റില്‍ കാത്തുകിടക്കാതെ യാത്ര തുടരാം. ഫീസ്, ടാക്‌സ് പെര്‍മിറ്റ് എന്നിവ ഓണ്‍ലൈനായി തന്നെ എടുക്കാനാ കും. പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, മറ്റു ജനപ്രതിനിധി കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.