മണ്ണാര്‍ക്കാട് : ഇശാഅത്തുസ്സുന്നഃ ദര്‍സ് & മോറല്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുനഃ സംഘടനയും നടത്തി. സൈനുദ്ധീന്‍ കാമില്‍ സഖാഫി അല്‍ അര്‍ഷദി പയ്യനടം നേതൃത്വം നല്‍കി. പുതി യ ഭാരവാഹികളായി മുഹമ്മദലി ഉലൂമി കോയമ്പത്തൂര്‍ (പ്രസിഡ ന്റ് ) മുബഷിര്‍ സഖാഫി പയ്യനടം (ജനറല്‍ സെക്രട്ടറി) സയ്യിദ് ജസീം അലി സഅദി മൂന്നുപീടിക (ഫിനാന്‍സ് സെക്രട്ടറി)ഹാഫിള് അശ്‌റ ഫലി സഖാഫി അത്തിപ്പൊറ്റ,നിഷാദ് ഖുദ്‌സി കല്ലാംകുഴി,അയ്യൂബ് മിസ്ബാഹി താനൂര്‍ (വൈ. പ്ര ) അബ്ദുല്‍ ഹക്കീം വാണിമേല്‍, അലി അഷ്‌കര്‍ സഅദി എളവള്ളി, സ്വാദിഖ് സഅദി തത്തേങ്ങലം,അല്‍ വാരിസ് മുഹമ്മദ് ത്വാഹിര്‍ സഖാഫി പയ്യനടം (ജോ. സെക്രട്ടറി ).

മുഹമ്മദലി ഉലൂമി കോയമ്പത്തൂര്‍,ശാഫി കാമില്‍ സഖാഫി പാടൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി, അബ്ദുറഹീം കാമില്‍ സഖാഫി ആലപ്പുഴ സംസാരിച്ചു. ദര്‍സ് അധ്യാപന രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ സൈനുദ്ധീന്‍ കാമില്‍ സഖാഫി അല്‍ അര്‍ഷദി ഉസ്താദിനെ ചടങ്ങില്‍ ആദരിച്ചു. അറബിക് ഡിപ്ലോമ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. മുബഷിര്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ഹകീം വാണിമേല്‍ നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!