കല്ലടിക്കോട് :മൂന്നേക്കർ ഇടപ്പറമ്പിൽ സുകുമാരൻ്റെ വീട്ടുമുറ്റത്തെ ത്തിയ കാട്ടാന കൃഷിയെല്ലാം നശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം ശബ്ദം കേട്ടുണർന്ന വീട്ടുകാർ വിളക്ക് തെളിച്ചിട്ടും, തീപ്പ ന്തം കാണിച്ചിട്ടും ആനകൾ പിൻതിരിഞ്ഞില്ല.പിന്നീട് പുലർച്ചയോ ടെയാണ് ആനകൾ കാടുകയറിയത്. മീൻവല്ലം, ഇടപ്പറമ്പ്, ചുള്ളി യാംകുളം പ്രദേശതാണ് കാട്ടാനകൾ ഇപ്പോൾ സ്ഥിരമായി ഇറങ്ങു ന്നത് ഇത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു.തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ നശിപ്പിക്കുന്നതോടൊപ്പം റബ്ബർമരത്തിൻ്റെ തൊലി കുത്തിപ്പൊളിച്ചു ഇടുകയും ചെയ്യുന്നുണ്ട്. ജനവാസ കേന്ദ്ര ങ്ങളിലേയ്ക്ക് കാട്ടാനകളെത്തുന്നത് തടയാൻ ആവശ്യമായ നടപടി കൾ അധികൃതർ സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോ പണം. മുണ്ടനാട് കരിമ്പ പ്ലാൻ്റേഷനോട് ചേർന്നുള്ള മൂകാലംകുന്ന് ഭാഗത്തെ 18 തെങ്ങുകളും 200 ഓളം കവുങ്ങുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചത്. ടാപ്പിങ്ങ് തൊഴിലാളികൾക്ക് നേരം പുലർന്ന ശേഷമാണ് തോട്ടങ്ങളിലേക്ക് പോകാനാവുന്നത് ഇതു റബ്ബർ കർഷകരെയും കാര്യമായി ബാധിക്കുന്നുണ്ട്.