മണ്ണാര്‍ക്കാട്: അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടിയിലുണ്ടാ യിരുന്ന ഡോക്ടര്‍മാരെ ചിലര്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതു വരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.രാവിലെ ഒമ്പത് മണി മുതല്‍ പത്ത് മണി വരെയാണ് പ്രതിഷേധം.പ്രതികളെ പൊലീസ് അറസ്റ്റു ചെയ്യുന്ന നട പടികള്‍ സ്വീകരിക്കാത്തപക്ഷം ആരോഗ്യ രംഗം പൂര്‍ണമായി സ്തം ഭിപ്പിക്കുന്ന തരത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎംഎ മണ്ണാര്‍ക്കാട് ബ്രഞ്ച് പ്രസിഡന്റ് ഡോ.അബ്ദു കല്ലടി വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.ഇക്കഴിഞ്ഞ നാലിന് രാത്രിയിലാണ് സംഭവം നടന്ന ത്.ചികിത്സ തേടിയെത്തിയ ചിലര്‍ ഡോക്ടറെയും ജീവനക്കാരേയും കയ്യേറ്റം ചെയ്‌തെന്ന ക്ലിനിക്ക് ഉടമയുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് കേസെടുത്തിരുന്നു.ചികിത്സ തേടിയെത്തിയ ചിലര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു വെന്നായിരു ന്നു പരാതി.ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ നേര ത്തെ ആവശ്യപ്പെട്ടിരുന്നു.