മണ്ണാര്‍ക്കാട്: നഗരസഭാ കൗണ്‍സിലില്‍ തീരുമാനിച്ച പോലെ നെ ല്ലിപ്പുഴ കവലയിലെ ഗാന്ധി പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുമായി രൂപസാദൃശ്യമില്ലെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി.ബുധനാഴ്ച രാത്രിയിലാണ് പുതിയ പ്രതിമ സ്ഥാപിക്കല്‍ പ്രവൃത്തി നടന്നത്.ആവശ്യമായ സമയം ലഭിക്കാ തിരുന്നതിനാലാണ് രൂപകല്‍പ്പനയില്‍ പിഴവുകള്‍ സംഭവിക്കാനി ടയായതെന്ന് പ്രതിമയുടെ ശില്‍പ്പിയായ മേലാര്‍ക്കോട് സ്വദേശി രാജന്‍ പറഞ്ഞു.നേരത്തെ അഞ്ചര അടി ഉയരമുള്ള പ്രതിമായായി രുന്നു സ്ഥാപിച്ചത്.പുതിയ പ്രതിമയ്ക്ക് ആറര അടി ഉയരവും 250 കിലോ ഭാരവുമുണ്ട്.

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ കവല യില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.എന്നാല്‍ പ്രതിമയുടെ ഉയരകുറവും രൂപവുമെല്ലാം വിമര്‍ശനത്തിന് ഇടയാ ക്കി.പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുടെ മുഖച്ഛായയില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.വിവിധ സംഘടനകള്‍ വിമര്‍ശനവുമായി എത്തിയതോടെ പ്രതിമ സ്ഥാപിച്ചത് വിവാദത്തിലുമായി.നഗരസഭ കൗണ്‍സില്‍ യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തി ലും വിഷയം ഗൗരവമായ ചര്‍ച്ചയായി.കഴിഞ്ഞ താലൂക്ക് സമിതി യോഗത്തില്‍ ഒക്ടോബര്‍ പത്തിനകം പുതിയ ഗാന്ധി പ്രതിമ സ്ഥാ പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!