എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ.എം.എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ബാലികാ ചങ്ങല സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം സംരക്ഷി ക്കുന്നതിന്നും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിന്നും, പെൺകുട്ടികളെ ശാക്തീ കരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് ഈ പരി പാടി സംഘടിപ്പിച്ചത്. പരിപാടി സീനിയർ അസിസ്റ്റന്റ് കെ.എം. ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. മാഷിത വിഷയാവതരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് അധ്യക്ഷത വഹിച്ചു. സി.മുഹമ്മദാലി, എ.പി. ആസീം ബിൻ ഉസ്മാൻ , കെ.പി ഫായിക്ക് റോഷൻ , ഇ.കെ.ഷാനവാസ്, എ.കെ. സതീഷ് എനിവർ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!