കോട്ടോപ്പാടം: വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി കൗ ണ്‍സില്‍ നടപ്പിലാക്കുന്ന പുസ്തകക്കൂട് പദ്ധതി പുറ്റാനിക്കാട് സന്തോ ഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കണ്ടമംഗലം അംഗനവാടിയി ല്‍ തുടങ്ങി.മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഒ കേശവന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീ ന്‍കുട്ടി അധ്യക്ഷനായി.സെക്രട്ടറി എം ചന്ദ്രദാസന്‍ പദ്ധതി വിശദീക രിച്ചു.ഫസ്ന റിയാസിന് പുസ്തകം നല്‍കി അംഗനവാടി വര്‍ക്കര്‍ ശോഭ ന വായനക്കൂട്ടം പരിപാടിക്ക് തുടക്കമിട്ടു.ഒരു വര്‍ഷം പിന്നിടുമ്പോ ള്‍ വായനക്കുറിപ്പുകള്‍ പരിശോധിച്ച് മികച്ച വായനക്കാരിയെ കണ്ടെത്തി ഉപഹാരം നല്‍കി അനുമോദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.കെ രാമകൃഷ്ണന്‍,എ സുബ്രഹ്മണ്യന്‍, എ.ഹുസൈന്‍, സത്യഭാമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!