പാലക്കാട്: ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയ ബ ന്ധിതമായി തീര്‍ക്കണമെന്നും അതില്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജലജീവന്‍ മിഷന്‍ ജില്ലാതല വില യിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാ യി ശ്രമിക്കണമെന്നും നിയോജകമണ്ഡല അടിസ്ഥാനത്തില്‍ എം. എല്‍.എമാര്‍ നിരീക്ഷിച്ചു കൊണ്ട് സൂക്ഷ്മമായ പരിശോധനകള്‍ നടത്തി തടസങ്ങള്‍ പരിഹരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും ഓരോ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയ ര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യും.നവംബര്‍ പകുതിയോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇത് സംബന്ധിച്ച് അവലോകന യോഗം നടത്തുന്നതിന് മുന്‍പ് ആദ്യം പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ഒക്ടോബര്‍ അവസാനം എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.
ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ 6,67,000-ഓളം കണ ക്ഷനുകളാണ് കൊടുക്കാനുള്ളത്. അതില്‍ 2,98,000 കണ ക്ഷനുകള്‍ കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തി യാക്കണമെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥ പ്രശ്‌നങ്ങളും തടസങ്ങ ള്‍ മൂലം പ്രതിസന്ധികള്‍ വന്നാലും അത് അനന്തമായി നീളാതെ അടിയന്തിരമായി പരിഹരിച്ച് മുന്നോട്ടു പോകണം. കരാര്‍ കാലയള വിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി യാക്കാന്‍ കരാറുകാര്‍ ശ്രദ്ധി ക്കണം. അതിന് ആവശ്യമായ സഹക രണം വകുപ്പും ജനപ്രതിനി ധികളും നല്‍കും. ജില്ലാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തുന്നുണ്ട്. അത് തുടരണമെ ന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലെല്ലാം കുടിവെള്ളമെത്തിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാന ത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും മന്ത്രി ചര്‍ച്ച ചെയ്തു.വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പി ല്‍, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി.പി. സുമോദ്, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാ ര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.