പാലക്കാട്: ചിറ്റൂര്‍ തെക്കേ ഗ്രാമം, വാല്‍മുട്ടി സുബ്രഹ്മണ്യന്റെ മകന് രാജേന്ദ്രന് (62)എന്നയാളെ ജൂലൈ ഏഴ് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, പുലിയുടെ ചിത്രം തോളില്‍ പച്ച കുത്തിയിട്ടുണ്ട്. ഇടത്തെ കൈയ്യിലെ നടുവിരലിന്റെ പകുതി മുറിഞ്ഞു പോയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണ മെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9188722338, 9497980604, 9497987149.