കല്ലടിക്കോട്: പരിസ്ഥിതിലോല പ്രദേശ നിയമം നടപ്പാക്കുന്നതി ലെ അവ്യക്തത പരിഹരിക്കല്‍, വന്യമൃഗശല്യം തുടങ്ങിയവയില്‍ സത്വ ര നടപടി വേണമെന്ന് ആവ ശ്യപ്പെട്ടു കേരള ഇന്‍ഡിപെന്‍ഡ് ഫാര്‍ മേഴ്‌സ് അസോസിയേ ഷന്‍ (കിഫ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കരിമ്പ പഞ്ചായ ത്തില്‍ കര്‍ഷകര്‍ സമരപ്രഖ്യാ പന യോഗം നടത്തി. മനുഷ്യജീവ നും കൃഷിക്കും ഭീഷണിയാകുന്ന വന്യമൃഗ ശല്യം പരിഹരിച്ചില്ലെ ങ്കില്‍ ഉടന്‍ സമരത്തിനിറങ്ങാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനാ യി. കിഫ സ്റ്റേറ്റ് ലീഗല്‍ സെല്‍ അംഗം ബോബി പൂവത്തുങ്കല്‍, ജില്ലാ സെക്രട്ടറി അബ്ബാസ് ഓറവഞ്ചിറ, ജോമി മാ ളിയേക്കല്‍, സോണി പ്ലാത്തോട്ടം, രമേശ് ചെവക്കുളം, കെ.ജി.സുദര്‍ ശനന്‍, ബിനു തോമ സ്, തോമസ് മണ്ണാംപറമ്പില്‍ സംസാരിച്ചു.