അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷം സംഘടിപ്പി ച്ചു.കാടുകളും ,പുഴകളും, വന്യജീവികളും എല്ലാം നമ്മുടെ സ്വ ത്താണെന്നും, നിലനില്‍പ്പാണെന്നും, അഭിമാനമാണെന്നും, വരും തലമുറയുടെ അവകാശമാണെന്നുംഅവ നശിപ്പിക്കാന്‍ ഒരു ശക്തി യെയും അനുവദിക്കുകയില്ലെന്നും,കാടും, ജലസമൃദ്ധിയും ,പച്ചപ്പും നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യ ക്ഷത വഹിച്ചു.വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം സീനി യര്‍ അസിസ്റ്റന്റ് കെ.എം ഷാഹിനസലിം അവതരിപ്പിച്ചു.അധ്യാപ കരായ കെ. മിന്നത്ത് ,കെ.ഹബീബ, ആസിം ബിന്‍ ഉസ്മാന്‍ ‘, കെ.പി. ഫായിഖ് റോഷന്‍ ,ബേബി സെല്‍വ, എം.ഷിബില , മാഷിദ, പി. സജീഷ്, സൗമ്യ, അനിത, അജിത, അശ്വതി, ഷംസീദബീഗം എന്നിവ ര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!