കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയായ ഈസ്റ്റ്കൊടക്കാട് എസ് സി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്ബാന് ടീച്ചര്‍ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റജീന കോഴിശ്ശേരി അധ്യക്ഷത വഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന,ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍ വാര്‍ഡ് ജാഗ്രതസമിതി അംഗങ്ങളായ നാലകത്ത് മുഹമ്മദാലി,വികെ അലി,അക്കര മുഹമ്മദ്,സമദ് നാലകത്ത്, ബഷീര്‍ വികെ,സികെ മുസ്തഫ,മുനീര്‍ മണ്ണില്‍,ബാബു മണ്ണില്‍ തുടങ്ങിയര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സികെ സുബൈര്‍ സ്വാഗതവും കെ അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.