കാരാകുര്‍ശ്ശി: വലിയട്ട മിന്‍ഹാജു സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘട ന എഎച്ച്എസ്എ മഷ്ഹദ മീലാദ് ഫെസ്റ്റും മിന്‍ഹാജുസുന്ന മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടിയും സംഘടിപ്പിച്ചു. സിബ്ഗ ത്തുള്ള സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. രിസാല സബ് എഡിറ്റര്‍ മുഹമ്മദലി കിനാലൂര്‍ വിശിഷ്ടാതിഥിയായി.ജില്ലാ പഞ്ചായത്ത് മെ മ്പര്‍ മൊയ്തീന്‍കുട്ടി, സിദ്ദീഖ് ഫൈസി, സലാം സഖാഫി, ഷൗക്കത്ത് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. 570 പോയിന്റ് നേടി വാദിബദര്‍ ജേതാക്കളായി.ജേതാക്കള്‍ക്കുള്ള ട്രോഫി സയ്യിദ് നിസ്സാം മാണിക്ക പറമ്പ് നല്‍കി. സമാപന സംഗമത്തില്‍ യൂസഫ് തങ്ങള്‍, കെഎംഎസ് തങ്ങള്‍, യൂസഫ് മുസ്ലിയാര്‍,സസ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഹംസ ഹാജി,അബ്ദു സമദ് സഅദി, ബഷീര്‍ അഹ്‌സനി, നിഅമത്തുള്ള അഹ്‌സനി, ശംസുല്‍ ഹുദാ സഖാഫി,നൗഫല്‍ അഹ്‌സനി തുടങ്ങിയ വര്‍ സംബന്ധിച്ചു.ദര്‍സ് രംഗത്തെ മികച്ച സേവനങ്ങള്‍ നല്‍കുന്ന അബ്ദുല്ല ഫാളിലി കാമില്‍ സഖാഫിക്കുള്ള ഉപഹാരം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!