മണ്ണാര്‍ക്കാട്: മെഡിക്കല്‍ ഉപകരണങ്ങളുടേയും സൗന്ദര്യവര്‍ധക വസ്തുക്കളുടേയും വിപുലമായ ശ്രേണിയൊരുക്കി മണ്ണാര്‍ക്കാട്ടെ ആദ്യ ഫാര്‍മസി സൂപ്പര്‍മാര്‍ക്കറ്റ് മെഡികോ ബസാര്‍ കോടതിപ്പടി, മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപം തുറന്ന് പ്രവര്‍ത്തനമാരം ഭിച്ചു.

മണ്ണാര്‍ക്കാട് ലഭ്യമല്ലാതിരുന്ന എല്ലാതരം സര്‍ജിക്കല്‍ ഉപകര ണങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും മിതമായ നിരക്കിലാണ് മെഡിക്കോ ബസാറില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരി ക്കുന്നത്.ഡ്രസ്സിംഗ് കിറ്റ് മുതല്‍ പള്‍സ് ഓക്‌സിമീറ്റര്‍,വിവിധ തരം വീല്‍ചെയറുകള്‍,ഓക്‌സിജനേറ്ററുകള്‍,നെബുലൈസര്‍,രോഗികള്‍ക്ക് ആവശ്യമായ സൗകര്യത്തില്‍ ക്രമീകരിക്കാവുന്ന കട്ടിലുക ള്‍,ഡയപ്പറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ നീണ്ട നിരയുണ്ട് ഇവിടെ.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ എല്ലാത്തരം മെഡിക്ക ല്‍,സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാണ്.ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് എല്ലാ ഉല്‍ പ്പന്നങ്ങളും ഫാര്‍മസി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രമീകരിച്ചിരിക്കുന്നത്

മദര്‍കെയര്‍ സൂപ്പര്‍ ഹോസ്പിറ്റലിന്റെ സഹോദര സ്ഥാപനമായ മെ ഡിക്കോ ബസാറിന്റെ പ്രവര്‍ത്തനോദ്ഘാടനം മണ്ണാര്‍ക്കാട് നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മ് ബഷീര്‍ നിര്‍വഹിച്ചു.മാനേജിംഗ് ഡയ റക്ടര്‍ എം.വി തോമസ് സംസാരിച്ചു.മദര്‍കെയര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ റിന്റോ തോമസ്,അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ് നായര്‍, മെ ഡിക്കോ ബസാര്‍ മാനേജര്‍ മുഹമ്മദ് സബീല്‍ ഉള്‍പ്പടെ സമൂഹത്തി ന്റെ നാനാ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99466 85533,9946624422.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!