മണ്ണാര്‍ക്കാട്: വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശക ലനം ചെയ്യുന്നതിനും സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുന്ന തിനുമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ 29 ന് കൊടക്കാട് വി.എ ഓഡിറ്റോറിയത്തില്‍ ഏകദിന നേതൃപഠന ക്യാമ്പ് സംഘടിപ്പിക്കും.നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍,പഞ്ചായത്ത്,മുനിസിപ്പല്‍ ഭാരവാ ഹികള്‍,വാര്‍ഡ് തല പ്രതിനിധികള്‍,പോഷക സംഘടനാ പ്രസി ഡണ്ട്,സെക്രട്ടറിമാര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്യും.സംഘടനാ ചരിത്രം, സമകാലിക രാഷ്ട്രീയം തുടങ്ങി യവയില്‍ പഠന ക്ലാസുകളും പ്രാരംഭ സമാപന സെഷനുകളും ഗ്രൂപ്പ് ഡിസ്‌കഷനും ക്യാമ്പിന്റെ ഭാഗമായി നടക്കും.രജിസ്‌ട്രേഷന്‍ 20 നകം പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന പൂര്‍ത്തീകരിക്കും. കോട്ടോ പ്പാടം,കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകളില്‍ നിന്നും മണ്ണാര്‍ ക്കാട് നഗരസഭ,എടത്തനാട്ടുകര,അലനല്ലൂര്‍, അട്ടപ്പാടി മേഖലകളില്‍ നിന്നുമായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ വിജയപ്രദമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീ കരിച്ചു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ഭാരവാഹികളായ ഹു സൈന്‍ കോളശ്ശേരി,എം.പി.എ.ബക്കര്‍ മാസ്റ്റര്‍, വി.ടി.ഹംസ മാസ്റ്റ ര്‍,എം.കെ.മുഹമ്മദലി,സി.ഷഫീഖ് റഹ്മാന്‍,ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനില്‍, കെ.ടി.അബ്ദുള്ള,മുജീബ് മല്ലിയില്‍, യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി സംസാരിച്ചു.