അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കിയ ‘സ്‌കൂളുകള്‍ക്ക് ശുചിമുറി’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.എസിലെ ശുചിമുറി കെട്ടിടവും പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പഞ്ചായ ത്ത് പ്രസിഡന്റ് ഇ.കെ. രജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാ കൃഷ്ണന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീന ത്ത്, പി.ടി.എ പ്രസിഡന്റ് പി.നാസര്‍, സ്‌കൂള്‍ മാനേജര്‍ സോമ ശേഖരന്‍, പ്രധാനാധ്യാപിക സി.ശ്രീരഞ്ജിനി, സ്റ്റാഫ് സെക്രട്ടറി പി. ദീപക് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് ശുചിമുറികളടങ്ങുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശുചീകരണ മേഖലയില്‍ വിദ്യാലയങ്ങള്‍ക്ക് പുറമേ 50 അങ്കണ വാടികളില്‍ ബേബി ഫ്രെണ്ട്‌ലി ടോയ്‌ലറ്റുകള്‍ ഗ്രാമപഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.