കുമരംപുത്തൂര്‍: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയവു മായി പ്രകൃതിസംരക്ഷണത്തിന് പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍. സര്‍ക്കാര്‍ നടപ്പാക്കിയ പ്ലാസ്റ്റിക്ക് വിമുക്ത കേരളം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി വിദ്യാലയത്തില്‍ നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കു ന്നതിനായി പേപ്പര്‍ പേന നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിക്കു കയും ആവശ്യമായ പേനകള്‍ നിര്‍മ്മിക്കുകയും ചെയ്തു. നിഷ മോള്‍ ടീച്ചര്‍ ഷോളയൂര്‍, സജീവ് മാസ്റ്റര്‍ പയ്യനെടം എന്നിവര്‍ നേതൃത്വം നല്‍കി. പുതുവര്‍ഷം പ്ലാസ്റ്റിക് വിമുക്ത വര്‍ഷം എന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തുകയും വിവിധ പരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്തു. പ്രധാന അധ്യാപിക എം.പദ്മിനി ടീച്ചര്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് സജിത കൃഷ്ണകുമാര്‍, അധ്യാപകരായ വി.പി.ഹംസക്കുട്ടി, കെ. സ്വാനി, പി.എ.കദീജ ബീവി, പി.ഡി.സരള ദേവി, എം.സൗമ്യ, വി.ആര്‍.കവിത, അയ്യപ്പന്‍,കെ.ബിന്ദു, കെ.എസ്.സന്ധ്യ, ശ്രീജ, പ്രീത,ഓമന എന്നിവര്‍ സംബന്ധിച്ചു.