മണ്ണാര്‍ക്കാട്:സാംസ്‌കാരിക വകുപ്പും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്തും സംയുക്തമായി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുശള്ള സൗജന്യ കലാപരിശീലന പരിപാടി യില്‍ കുറച്ച് പേര്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം.ചെണ്ടമേളം, നാടന്‍പാട്ട്, ശാസ്ത്രീയനൃത്തം, പെയിന്റിംഗ്,മദ്ദളം, മാപ്പിളകല കളായ കോല്‍ക്കളിയും മാപ്പിളപ്പാട്ടും, കഥകളിചുട്ടി, കഥകളി ക്കൊട്ട് മുതലായ കലകളില്‍ പ്രഗത്ഭരായ പരിശീലകര്‍ പരിശീലനം നടന്നു വരുന്നു. എന്നാല്‍ നിലവില്‍ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളി ലും ഓരോ വിഷയങ്ങളിലായി പഠിതാക്കള്‍ക്കായുള്ള പരിമിതമായ സീറ്റുകള്‍ ഒഴിവുണ്ട്.ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എട്ട് പഞ്ചാ യത്തുകളിലൂടെ ആഴ്ചയില്‍ നാലു ദിവസങ്ങളിലായാണ് പരിശീ ലനം.ശാസ്ത്രീയനൃത്തം, നാടന്‍പാട്ട്, മാപ്പിളകലകളായ കോല്‍ ക്കളി, മാപ്പിളപാട്ട് എന്നീ കലകള്‍ പഠിക്കാന്‍ഓരോ പഞ്ചായത്തു കളിലുമായി 25 വീതം സീറ്റുകളും പെയിന്റിംഗ് പഠിക്കുന്ന തിനായി 20 വീതം സീറ്റുകളും ചെണ്ടമേളം, കഥകളിചുട്ടി, മദ്ദളം, കഥകളിക്കൊട്ട് എന്നിവ പഠിക്കുന്നതിനായി 10 വീതം സീറ്റുകളു മാണ് ഒഴിവ് ഉള്ളത്. ഇതിനായുള്ള അപേക്ഷ പഞ്ചായത്തുകളില്‍ സൗജന്യമായി ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അനീഷ് മണ്ണാര്‍ക്കാട് 8129475145, 7306084339 നമ്പറുകളില്‍ ബന്ധപ്പെടുക.