അലനല്ലൂര്‍: പഞ്ചായത്തിലെ രജിസ്റ്റേര്‍ഡ് യുവജന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.മുന്‍ വര്‍ഷങ്ങളില്‍ ക്ലബ്ബുകള്‍ക്ക് പഞ്ചായത്തില്‍ നിന്നും സ്പോര്‍്ട്സ് കിറ്റുകള്‍ ലഭ്യമാക്കിയിരുന്നതാണ്.കോവിഡ് കാലത്തിന് മുമ്പ് ഇത് സംബന്ധിച്ച് പല ക്ലബ്ബുകളും അപേക്ഷ നല്കിയിരുന്നതുമാണ്. രജി സ്റ്റേര്‍ഡ് യൂത്ത് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മുണ്ടക്കുന്ന് ന്യൂ ഫിനിക്സ് ക്ലബ്ബ് ഭാരവാഹികള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്കി.ക്ലബ് സെക്രട്ടറി ശിഹാബുദ്ധീന്‍ ചക്കംതൊടി ,പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത് ,വൈസ് പ്രസിഡന്റ് അന്‍ഷാദ് കര്‍ത്താര്‍ വടക്കേതില്‍ ,സമീല്‍ വട്ടത്തൊടി ,മുബഷിര്‍ കൂമഞ്ചീരി ,ആഷിര്‍ ഷഹാന് തെക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.