മണ്ണാര്‍ക്കാട്: ലോക ഹൃദയ ദിനത്തില്‍ അധ്യാപകരടുടെ കൂട്ടയോ ട്ടം സംഘടിപ്പിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് സ്‌കൂള്‍. സ്‌കൂള്‍തല കായികമേളയോട് അനുബന്ധിച്ചാണ് ഗ്രൗണ്ടില്‍ അരകിലോമീറ്റര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടം മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ സയ്യിദ് ഫ്‌ളാഗ് ഓഫ് ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, പ്രിന്‍സിപ്പല്‍ നജ്മുദ്ദീന്‍ കെ.കെ, പ്രധാനാധ്യാപിക ആയിഷാബി എന്നിവര്‍ നേതൃത്വം നല്‍കി. ഹൃദയാരോഗ്യത്തിന് വ്യായാമത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. എല്ലാ ഹൃദയങ്ങള്‍ക്കും വേണ്ടി നിങ്ങളുടെ ഹൃദയവും ഉപയോഗിക്കുക എന്നതാണ് ലോകഹൃദയദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം. പരിപാടിയില്‍ നൂറോളം അധ്യാപക – അന ധ്യാപക ജീവനക്കാര്‍ പങ്കെടുത്തു.