അഗളി: അട്ടപ്പാടി ചുരം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് സിഐടിയു അട്ടപ്പാടി ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അഗളി ഇഎംഎസ് സ്മാരക മന്ദിരത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി ഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് പി കനകരാജ് അധ്യക്ഷനായി. ഡിവിഷന്‍ സെക്രട്ടറി വി എസ് ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവ തരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനോമോഹനന്‍, സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ ഏരിയ സെക്രട്ടറി ശ്രീലക്ഷ്മി ശ്രീകുമാര്‍, എ പരമേശ്വരന്‍, ടി രവി, എന്‍ പി ഷാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാര വാഹികള്‍: വി എസ് ജോസ് (പ്രസിഡന്റ്), പി വേണുഗോപാലന്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, ജി രാധാകൃഷ്ണന്‍, സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), പി കനകരാജ് (സെക്രട്ടറി), ജോസ് ആന്‍ഡ്രൂസ്, ടി സി രാജശ്രീ, പി വി ജയപ്രകാശ്, മുഹമ്മദ് റിയാസ് (ജോയിന്റ് സെക്രട്ട റി).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!