കടമ്പഴിപ്പുറം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി പച്ചത്തുരുത്ത് പദ്ധതിയില്‍ സ്മൃതി വനം ഒരുക്കി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 60 സെന്റ് സ്ഥലത്ത് നക്ഷത്ര വനം, ഔഷധ വൃക്ഷോദ്യാനം, ശലഭോദ്യാനം തേന്‍കനി വനം എന്നിവയാണ് ഒരുക്കിയത്. മന്നത്താംകുളങ്ങര അപ്പു കുഞ്ഞഗുപ്തന്‍ സ്മൃതി വനം അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണ ത്തോടെയാണ് മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ഓറഞ്ച് മുതല്‍ മാവ് വരെ അടങ്ങുന്ന 60-ഓളം ഇനം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും 27 നക്ഷത്രങ്ങളുടെ മരങ്ങളും അടങ്ങുന്ന 150-ഓളം വൃക്ഷത്തൈക ളാണ് നട്ടുപിടിപ്പിച്ചത്.

പരിപാടിയില്‍ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത,  ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീന്‍ കുട്ടി, ബ്ലേക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി. സുബ്രഹ്മണ്യന്‍, ബ്ലോക്ക് മെമ്പര്‍ ഒ.ശ്രീകുമാരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.കൃഷ്ണന്‍ കുട്ടി, സെക്രട്ടറി മനോജ്, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാമചന്ദ്രന്‍, സംസ്‌കൃതി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!