മണ്ണാര്‍ക്കാട്: നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം സൗജന്യമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് ആര്‍.സി ഫൗണ്ടേഷന് കീഴില്‍ സ്‌നേഹതീരം ഡയാലി സിസ് സെന്റര്‍ ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ കിഡ്‌നി രോഗികള്‍ക്കാണ് സ്‌നേഹ തീരത്തില്‍ സൗജന്യ ഡയാലി സിസ് ലഭ്യമാവുക.പദ്ധതി പ്രഖ്യാപനം,വെബ്‌സൈറ്റ് ലോഞ്ചിംഗ്, ലോഗോ പ്രകാശനം,ബ്രോഷര്‍ റിലീസ് എന്നിവ നാളെ വൈ കീട്ട് നാല് മണിക്ക് മണ്ണാര്‍ക്കാട് ഫായിദ ടവറില്‍ നടക്കും.മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
കിഡ്‌നിരോഗികളുടെ എണ്ണം ഏറി വരികയും എന്നാല്‍ ഡയാലിസി സ് പ്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് ജീവകാരുണ്യ സംഘട നയായ ആര്‍സി ഫൗണ്ടേഷന്‍ സ്‌നേഹതീരമെന്ന സംരഭത്തിന് തുടക്കമിട്ടിരിക്കുന്നത്.കോട്ടോപ്പാടം കണ്ടമംഗലം കേന്ദ്രീകരിച്ചാണ് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്.ഇതിനായി സ്ഥലം ഏറ്റെടു ത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
പത്ത് ഡയാലിസിസ് മെഷീന്‍ ഇവിടെ സ്ഥാപിക്കാനാണ് നീക്കം. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ചികിത്സ ഒരുക്കി നല്‍കു ന്നതിനും വീടുകളില്‍ സൗകര്യമില്ലാത്തവരെ പൂര്‍ണമായി ഏറ്റെ ടുത്ത് കിടത്തി ചികിത്സിക്കുന്നതിനും സ്‌നേഹതീരത്തില്‍ സൗക ര്യമൊരുക്കും.കണ്ടമംഗലത്തെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങ ള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.ഉസ്മാന്‍ സഖാഫി പയ്യനെടം,അബ്ദുള്‍ അസീസ് സഖാഫി മൈലാമ്പാടം,ഷറഫുദ്ധീന്‍ ഹാജി തെങ്കര, മൊയ്തീന്‍ കുട്ടി പുറ്റാനിക്കാട്,മുഹമ്മദലി പറമ്പത്ത്,യൂനുസ് പള്ളി ക്കുന്ന്,ഗഫൂര്‍ എം സി ചീളിപ്പാടം,ഹൈദര്‍ അലി വേങ്ങ തുടങ്ങിവര്‍ പങ്കെടുത്തു.