അഗളി: കോട്ടത്തറ ആശുപത്രിയിലെ തകരാറിലായ ബയോ മെഡി ക്കല്‍ ഉപകരണങ്ങള്‍ നന്നാക്കി മട്ടത്തുകാട് ഏരീസ് പോളിടെക്നി ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍.കഴിഞ്ഞ പത്ത് ദിവസത്തോളം 17 വിദ്യാര്‍ത്ഥികളും മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ഉപകരണങ്ങളി ലെ കേടുപാടുകള്‍ തീര്‍ത്തത്.വിദ്യാര്‍ത്ഥികളുടെ സത്പ്രവര്‍ത്തി യെ ആശുപത്രി അധികൃതര്‍ ഉപഹാരങ്ങള്‍ നല്കി അഭിനന്ദിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു ഏരീസ് കോളേജ് പ്രിന്‍സിപ്പള്‍ ഷാജുവിന് മൊമെന്റോകള്‍ കൈ മാറി.ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ.ദീപു സി നായര്‍ അധ്യ ക്ഷനായി.പിആര്‍ഒ പീറ്റര്‍ കെ മാത്യു സംസാരിച്ചു.ആര്‍എംഒ ഡോ. അഖില്‍ രാജ് സ്വാഗതവും നഴ്സിങ് സൂപ്രണ്ട് ജെല്‍സി ജേക്കബ് നന്ദിയും പറഞ്ഞു.