കാഞ്ഞിരപ്പുഴ: ലോക വിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, ടൂറിസം ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക വിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നട ത്തി. മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, വാടിക-ശിലാവാടിക ഉദ്യാനം , മലമ്പുഴ റോക്ക് ഗാര്‍ഡന്‍, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, വെ ള്ളിനേഴി കലാഗ്രാമം സാംസ്‌കാരിക സമുച്ചയം എന്നിവിടങ്ങളാണ് ശുചീകരിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മലമ്പുഴ ഡാം ഉദ്യാനത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. അനില്‍കു മാര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ്. വി സില്‍ബര്‍ട്ട് ജോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു,അസി.എഞ്ചിനീ യര്‍ രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.ഉദ്യാന പരിപാലന ജീവനക്കാ ര്‍,സെക്യുരിറ്റി ജീവനക്കാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയ വര്‍ സംബന്ധിച്ചു.