അഗളി: അട്ടപ്പാടിയില്‍ തോക്ക് ഇടപാടിനെ ചൊല്ലി ഒരു സംഘം ക്രൂ രമായി മര്‍ദിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച കേസില്‍ ഒളിവിലാ യിരുന്ന പ്രതി അറസ്റ്റില്‍.തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അക്ഷയ് (21) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി താന്നിക്കല്‍ ബസാര്‍ പീടികപ്പറമ്പില്‍ ബാബുവിന്റെ മകന്‍ നന്ദ കിഷോര്‍ (22),കണ്ണൂര്‍ ഒടുവാര്‍ളി വിനയവിലാസം വീട്ടില്‍ വിജയ ന്റെ മകന്‍ വിനയന്‍ (വിനായകന്‍ -22) എന്നിവരാണ് കൊല്ലപ്പെ ട്ടത്.അഗളിക്കടുത്ത് നരസിമുക്കിലെ ഇരട്ടക്കുളത്തുള്ള സ്വകാര്യ കൃഷിയിടത്തിലെ ഷെഡ്ഡില്‍ വെച്ചാണ് ഇരുവരേയും മര്‍ദിച്ചത്. നന്ദകിഷോര്‍ ജൂലായ് ഒന്നിനും വിനയന്‍ 11നാണ് മരിച്ചത്.കേസില്‍ നേരത്തെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അക്ഷയിനെ അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തില്‍ എഎസ് ഐ നാസര്‍,സിപിഒമാരായ ദേവസ്യ,സുന്ദരി,ശ്രീനിവാസന്‍ എന്നിവ രടങ്ങുന്ന സംഘം തിരുവനന്തപുരത്ത് വെച്ചാണ് പിടികൂടിയത്.