കോട്ടോപ്പാടം:അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട്,കാപ്പുപറമ്പ്,തൊടുക്കാട് മലയോര പ്രദേശങ്ങളില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗശല്ല്യ ത്തിന് ശാശ്വത പരിഹാരം കാണുക,ജീവനും സ്വത്തിനും സംരക്ഷ ണം നല്‍കുക,വന്യമൃഗ ആക്രമണത്തില്‍പരിക്കേറ്റവര്‍ക്ക് അര്‍ഹ മായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാര്‍ അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് ജനകീയ പ്ര ക്ഷോഭം നടത്തി.അമ്പലപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ സമരക്കാരെ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നീലിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.കരടിയോട് മുതല്‍ അമ്പലപ്പാറ വരെയുള്ള ഭാഗങ്ങളില്‍ തൂക്ക് വേലി എത്രയും പെട്ടെന്ന് സ്ഥാപിക്കുക,വന്യമൃഗശല്ല്യമുള്ള മേഖലകളില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കുക, വന്യമൃഗ ങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആളുകളുടെ ആശുപത്രി ചെലവ് വനംവകുപ്പ് വഹിക്കുക,അര്‍ഹമായ നഷ്ടപരിഹാരം നല്‍ കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം,ടി സാദിഖ്,പി.കെ സുധീര്‍,വി.ടി അഫ്‌സല്‍ ബാബു,സി.കെ കുഞ്ഞയമ്മു,വി ടി റിയാസ് ബാബു,ടി മഖ്ബൂല്‍,പി കെ ഉസ്മാന്‍,വി ടി ഷംസുദ്ദീന്‍,കെ നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!