മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെട ണമെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചതായും കേന്ദ്രം വിഷയം പരിശോധിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും എന്‍ സിപി അറിയിച്ചു.കഴിഞ്ഞ ആഴ്ചയാണ് എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ബ്ലോക്ക് പ്രസിഡന്റ് സദഖ ത്തുള്ള പടലത്ത് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയുടെ ഓഫീസില്‍ നിവേദനം സമര്‍പ്പിച്ചത്.
മണ്ണാര്‍ക്കാട് താലൂക്കില്‍ കരിമ്പ,തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍,കോട്ടോപ്പാടം,അനല്ലൂര്‍ പഞ്ചായത്തുകളിലൂടെയാ ണ് ഗ്രീന്‍ഫീല്‍ഡ് പാത കടന്ന് പോകുന്നത്.പാതയുടെ നിര്‍മാണ ത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ നൂറ് കണക്കിന് പേര്‍ക്ക് വീടു കള്‍ നഷ്ടപ്പെടാനാണ് സാധ്യത.പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ജന ങ്ങളുടെ സഹകരണമുണ്ടെങ്കിലും നഷ്ടപ്പെടുന്ന ഭൂമിയ്ക്കും വീടി നും മറ്റും എത്ര നഷ്ടപരിഹാരം ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്ത തയില്ലാത്തതാണ് പ്രധാനമായും ജനങ്ങളെ ആശങ്കാകുലരാക്കു ന്നത്.സാധാരണ ഗതിയില്‍ ദേശീയപാത നിര്‍മാണത്തിന് സ്ഥല മേറ്റെടുക്കുമ്പോള്‍ നഷ്ടമാകുന്ന ഭൂമിയ്ക്ക് നല്‍കുന്ന വില പരസ്യ പ്പെടുത്താറുണ്ട്.ഇത്തരത്തില്‍ മണ്ണാര്‍ക്കാട് മേഖലയിലും ഏറ്റെ ടുക്കുന്ന സ്ഥലത്തിന്റെ വില പരസ്യപ്പെടുത്തണമെന്നും ചില സ്ഥലങ്ങളില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നുമാണ് എന്‍സിപി ആവശ്യപ്പെടുന്നത്.ഇക്കാര്യങ്ങളാണ് കേന്ദ്ര മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്‍സിപി തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത്,സെക്രട്ടറി പി സി ഇബ്രാഹിം ബാദുഷ,നാസര്‍ തെങ്കര,മണ്ഡലം പ്രസിഡന്റ് ഉനൈസ് നെച്ചിയോ ടന്‍ എന്നിവര്‍ ഇക്കഴിഞ്ഞ 14ന് തെങ്കരയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കാന്‍ ധാരണയായത് .മന്ത്രിയില്‍ നിന്നും ലഭിച്ച മറുപടി പ്രതീക്ഷ പകരുന്നതായി എന്‍ സിപി അറിയിച്ചു.