മണ്ണാര്‍ക്കാട്: തെങ്കര അനമൂളി പ്രദേശത്ത് ആളൊഴിഞ്ഞ മലയോട് ചേര്‍ന്ന പ്രദേശത്ത് മാലിന്യം തളളുന്നതായി പരാതി ഉയരുന്നു. വി വിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ മാലിന്യം തള്ളുന്നതാ യി പറയപ്പെടുന്നത്. കോഴിക്കടകളിലെ വേസ്റ്റും വീടുകളില്‍ നി ന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കളും മറ്റു മാലിന്യങ്ങള്‍ എന്നിവ ചാക്കുകളിലാക്കിയും അല്ലാതെയും തള്ളുന്നത്. മാലിന്യം കുമി ഞ്ഞു കൂടിയതോടെ ഇതിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് തെരുവുനാ യ്ക്കളെ ഭയക്കേണ്ട സ്ഥിതിയാണ്. ഈ പ്രദേശത്ത് വന്യമൃഗ ശല്യ വുമുണ്ട്. മലയോര മേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ വന്യമൃഗങ്ങള്‍ ഇതിലുള്ള വസ്തുക്കള്‍ കഴിക്കാന്‍ വ രുകയും തുടര്‍ന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷിനാശം ഉണ്ടാ ക്കുന്നതായി പരാതിയുണ്ട്. രാത്രികാലങ്ങളില്‍ പൊലീസ് നിരീ ക്ഷണം ശക്തമാക്കുകയോ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ജനകീയാവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!