അലനല്ലൂർ: തീപൊള്ളലേറ്റ് മൂന്ന് വയസ്സുകാരന് മരിച്ചു. കോട്ടോ പ്പാടം കണ്ടമംഗലം അമ്പാഴക്കോടിലെ അമ്പാഴക്കോട് വീട്ടില്‍ നൗഷാദ് ഹസനത്ത് ദമ്പതികളുടെ മകന് റയ്യാനാണ് മരിച്ചത്. വെ ള്ളിയാഴ്ച്ച രാവിലെ 11.30 ഓടെ വീട്ടിലെ മാലിന്യം കത്തിച്ചതിൽ നിന്നും അബദ്ധവശാല്‍ കുട്ടിയുടെ ശരീരത്തിലേക്ക് തീപടരുകയാ യിരുന്നു.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചി കിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. പോസ്റ്റ് മോർട്ടത്തിനു ശേഷം ശനിയാഴ്ച്ച അമ്പാഴക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.