എടത്തനാട്ടുകര: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന താഴത്തെപീടിക കുടുംബത്തിന്റെ സംഗമ വാര്‍ഷിക പതിപ്പ് – ഇമ്പം 19 വെള്ളിയഞ്ചേരിയില്‍ പ്രകാശനം ചെയ്തു.കുടുംബ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ടി.പി.അബു പ്രകാശനം നിര്‍വ്വഹിച്ചു. കുടുംബ ചരിത്രം, കുടുംബ മക്കള്‍ പരമ്പര, അനു സ്മരണങ്ങള്‍, സര്ഗസൃഷ്ടികള് എന്നിവ ഉള്‍പ്പെടുത്തിയതാണ് വാര്‍ഷിക പതിപ്പ്.ചടങ്ങില്‍ പ്രൊഫ.ടി.പി.അബൂബക്കര്‍ ,ടി.പി .അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ,ടി.പി.അബ്ദുള്ള, ടി.പി. കുഞ്ഞു, ടി.പി. അബ്ദുള്‍ ഖാദര്‍ ,ടി.പി. നാണി, ടി.പി. സൂപ്പി, ടി.പി.മുഹമ്മദ് റഫീഖ്, ടി.പി.നൂറുദ്ധീന്‍, ടി.പി.ഫക്രുദ്ധീന് ,ടി.പി.മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.