മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ ലോകസഭ അംഗം വി.കെ ശ്രീകണ്ഠന്‍ എം.പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. ജനുവരി അഞ്ചിന് പട്ടാമ്പിയില്‍ നിന്നും ആരംഭിച്ച പദയാത്രക്കാണ് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കിയത്.എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന്‍ ,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു.ഇന്ത്യയെ വര്‍ഗീയ പരമായി വേര്‍തിരിച്ച് വിഭജിക്കുകയാണ് ബിജെപിയും,നരേന്ദ്ര മോദിയും ,അമിത് ഷായും ചെയ്യുന്നതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്ത് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രന്‍ ,ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി രാജേഷ് , അഹമ്മദ് അഷറഫ് , പി.ആര്‍ സുരേഷ്, എ.രാമസ്വാമി,പി.സി ബേബി,എം.ആര്‍ സത്യന്‍,ടി.എ സലാം ,അഡ്വ.സിദ്ദീഖ്, കുരിക്കള്‍ സൈത്, വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.