മണ്ണാര്‍ക്കാട്:തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.നഗരഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയും പൊതുഗതാഗത മേഖല സ്തംഭിക്കുകയും ചെയ്തതോടെ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. തൊഴിലാളി യൂണിയന്‍ സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്കില്‍ തൊഴിലാളികളാകെ അണിനിരന്നതോടെ തൊഴില്‍ മേഖല സ്തംഭിച്ചു. ജില്ലയില്‍ കഞ്ചി ക്കോട് വ്യവാസായികമേഖലയേയും ദേശീയ പണിമുടക്ക് കാര്യ മായി ബാധിച്ചു.ഗതാഗത മേഖലയും നിശ്ചലമായി. നാമ മാത്രമായ സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഗ്രാമങ്ങളില്‍ കര്‍ഷകരും കൃഷിയിടത്തിലിറങ്ങാതെ ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താല്‍ ആചരിച്ചു.പണിമുടക്ക് സമാധാന പരമായിരുന്നു. മണ്ണാര്‍ക്കാട് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പ്രകടനവും പൊതുയോഗവും നടത്തി. പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി ശിവദാസന്‍ അധ്യക്ഷത വഹിച്ചു.പി.ആര്‍.സുരേഷ്, പി ദാസന്‍, മനോമോഹനന്‍, കെ പി മസൂദ്, എം കൃഷ്ണകുമാര്‍ ,കെ ടി ഹംസപ്പ, നാസര്‍ പാതാക്കര ,സജീബ് ,അയ്യപ്പന്‍ , ഹൈദ്രാലി, ബാലന്‍ പൊറ്റശീരി , സുരേഷ് കൈതച്ചിറ, എന്‍ സുരേഷ്‌കുമാര്‍.