ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന് ഷൊര്‍ണൂര്‍ ലയണ്‍സ് ക്ലബ്ബ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.ബിപി അപ്പാരറ്റസ്, ഡോപ്പ്‌ലേര്‍ സ്‌കാനിംഗ് തുടങ്ങിയ മെഷീനുകള്‍ അഞ്ചെണ്ണം വീതമാണ് നല്‍കിയത്.കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ സബ് സെന്ററുകളില്‍ ആഴ്ച തോറും നടന്ന് വരുന്ന ഗര്‍ഭിണികളുടെ പരി ശോധനക്ക് ഉപകരണങ്ങള്‍ ഉപകരിക്കും.ഗര്‍ഭകാലത്ത് കുട്ടിയുടെ അനക്കം നോക്കാന്‍ സഹായിക്കുന്നതാണ് ഡോപ്പ്‌ലേര്‍ മെഷിന്‍. നിലവില്‍ കോട്ടത്തറ ആശുപത്രി,വിവേകാനന്ദ ആശുപത്രി എന്നി വടങ്ങൡലാണ് ഈ ഉപകരണമുള്ളത്.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടി ഡോപ്പ്‌ലേര്‍ മെഷീല്‍ ലഭ്യമായതോടെ ഊരുകളി ല്‍ പോയി പരിശോധന നടത്താനും സാധിക്കും.
ഉപകരണ കൈമാറ്റ ചടങ്ങ് വാര്‍ഡ് മെമ്പര്‍ ലത രാധാകൃഷ്ണന്‍ ഉദ്ഘാ ടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി അധ്യക്ഷനായി. സോ ണ്‍ ചെയര്‍മാന്‍ ഡോ.വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ലേ ഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റുക്കിയ റഷീദ് സംസാരിച്ചു.മെഡിക്ക ല്‍ ഓഫീസര്‍ ഡോ.ബിനോയ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി നന്ദിയും പറഞ്ഞു.ജൂനിയര്‍ പബ്ലിക് ഹെല്‍ ത്ത് നഴ്‌സ്,ആശുപത്രി ജീവനക്കാര്‍,ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള നാല് ഉപകേന്ദ്രങ്ങളിലേക്കും ഉപകരണ ങ്ങള്‍ വിതരണം ചെയ്തു.