പാലക്കാട് : ജില്ലയിലെ വീടുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന മാലിന്യ ശേഖരണത്തിന് വാതില്‍പ്പടി സേവനം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേര്‍ ന്ന ജില്ലാ ശുചിത്വസമിതി യോഗത്തില്‍ തീരുമാനമായി. തെരുവുനാ യ ശല്യം പ്രതിരോധിക്കാന്‍ വഴിയരികിലുള്ള മാലിന്യം തള്ളല്‍ ഇ ല്ലാതാക്കാന്‍ ഹരിതകര്‍മ്മസേന മുഖേനയാവും വീടുകളില്‍ നിന്നു ള്ള മാലിന്യ ശേഖരണം ഉറപ്പാക്കുക. നവംബര്‍ ഒന്നോടെ ജില്ലയില്‍ പൂര്‍ണമായും മാലിന്യശേഖരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതു മായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
ജില്ലയില്‍ ഹരിതമിത്ര ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം 11 ഗ്രാമപഞ്ചാ യത്തുകളിലും അഞ്ച് നഗരസഭകളിലുമാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിക്കുന്നത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കു ന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളി ലെയും ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരം ഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയോഷന്‍ പ്രസിഡന്റുമായ പ്രേമകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) വി.ഇ. അബ്ബാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത, നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ഡി.പി. എം. എം.എ. സെയ്തുമുഹമ്മദ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ ടി.ജി. അഭിജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.