അഗളി അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ മഴയില്‍ റോഡ് മണ്ണ് ഇടിഞ്ഞ് തകര്‍ന്ന ഭാഗം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.കെ.ആര്‍.എഫ്.ബി തിരുവനന്തപുരം ആസ്ഥാനത്ത് നിരന്തരം എം.എല്‍.എയുടെ ഇടപെ ടലിനെ തുടര്‍ന്നാണ് കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ നേരി ട്ടെത്തി യത്. കെ.ആര്‍.എഫ്.ബിയുടെ ഉന്നത ഉദ്യോഗസ്ഥരുമായും,ജില്ലാ കല ക്ടറുമായും എം.എല്‍.എ ഫോണില്‍ സംസാരിച്ചു.തുടര്‍ന്ന് തകര്‍ന്ന കള്‍വെര്‍ട്ടിന് പകരം അടിയന്തിരമായി പുതിയ കള്‍വെര്‍ട്ട് നിര്‍മ്മി ക്കുന്നതിന് വേണ്ടി 1.12 കോടി രൂപയുടെ എസ്റ്റിമേറ്റ് അയക്കാനുള്ള നടപടിയായി.വാഹനങ്ങള്‍ തിരിച്ചു വിടുന്നതിന് തകര്‍ന്ന റോഡിനു സമാന്തരമായി പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദി ക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.എക്‌സിക്യൂട്ടീവ് എഞ്ചിനീയ ര്‍ ജയ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ്,അസിസ്റ്റന്റ് എഞ്ചിനീയര്‍ റഫീഖ് എന്നിവരാണ് സ്ഥലത്ത് എത്തിയത്.