കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ ടൂറിസം പദ്ധതി കൂടി നടപ്പിലാക്കുന്നതിന് സര്‍ക്കാറിന് പ്രൊപ്പോ സല്‍ സമര്‍പ്പിച്ചതായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. തിരു വിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജും കന്നുകാലി ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചതിന് ശേഷം നടന്ന അവലോകന യോഗത്തി ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കോളജിന്റെ നിലവിലുള്ള സ്ഥിതി വിശേഷങ്ങള്‍ പ്രിന്‍സിപ്പല്‍ ഹരികൃഷ്ണന്‍ വിശദീകരിച്ചു. തുടര്‍ന്ന് കാലി ഫാമിലെ വിവിധ തരത്തിലുള്ള കോഴികള്‍, ആടുക ള്‍, പശുക്കള്‍ തുടങ്ങിയവക്കുള്ള ഫാമുകളെല്ലാം എം.എം.എ നേരി ല്‍ കണ്ടു.കോളജിലെയും ഫാമിലെയും പൊതുവെയുള്ള വികസന പ്രശ്‌നങ്ങള്‍ അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റിയുടെയും ശ്രദ്ധയില്‍ കൊണ്ടു വരേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു.
അധികൃതര്‍ ആവശ്യപ്പെട്ട ഹൈമാസ്റ്റ് ലൈറ്റ്, വാഹനങ്ങള്‍ മുതലാ യ എം.എല്‍.എ ഫണ്ട് കൊണ്ട് കഴിയാവുന്ന വേഗത്തില്‍ പരിഹരി ക്കാനും ധാരണയായി. ഈ കേന്ദ്രം ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വലിയ പുരോഗതിയാണ് ആര്‍ജിച്ചിട്ടുള്ളത്. 400 ഏക്കറോളം ഭൂമി യുള്ള ഇവിടെ വിവിധ തരത്തിലുള്ള വളര്‍ച്ചകള്‍ക്ക് അനന്തമായ സാധ്യതയാണുള്ളത്. മൃഗ സംരക്ഷണ – കാര്‍ഷിക മേഖലയില്‍ ഒരു കിടയറ്റ സ്ഥാപനമാക്കി ഇതിനെ വളര്‍ത്തിക്കൊണ്ട് വരാന്‍ സാധി ക്കുമെന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.കോളജ് പ്രിന്‍സിപ്പല്‍ ഹരികൃഷ്ണന്‍,കന്നുകാലി ഗവേഷണ കേന്ദ്രം മേധാവി പ്രസാദ്, കോ ട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര,വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍,സീനിയര്‍ സൂപ്രണ്ട് റോയ്,സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.