പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രചരണ ങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്താനുമായി ബിജെപി പൊതുജനസമ്പര്‍ക്കം നടത്തി.കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ല അദ്ധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ്, മേഖലാ ജനറല്‍ സെക്രട്ടറി പി.വേണു ഗോപാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.വി.ജയന്‍ മാസ്റ്റര്‍, കെ.ജി.പ്രദീപ് കുമാര്‍, നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സുലൈമാന്‍ തുടങ്ങി മറ്റ് ജില്ല, മണ്ഡലം നേതാക്കളും സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.