മണ്ണാര്‍ക്കാട്:അന്യായമായ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട എബിവിപിയുടെ നടപടിയില്‍ പ്രതിഷേധിച്ച്ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല യില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി കെഎം സാബിര്‍ അഹ്‌സന്‍ ഉദ്ഘാടനം ചെയ്തു.വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം കെ വി അമീര്‍ സംസാരിച്ചു.പാലക്കാട് ഗവ.വിക്ടോറിയ കോളേജ് യൂണിറ്റ് പ്രതിഷേധ പ്രതിഷേധ പ്രകടനത്തിന് നഹ്‌ല, ഫര്‍ഹാന്‍,ശബ്‌നം, തസ്ബി എന്നിവര്‍ നേതൃത്വം നല്‍കി.