അഗളി: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ താവളത്തിന് സമീപം കുറവന്‍കണ്ടിയില്‍ റോഡിന്റെ അരികിടിഞ്ഞു.കനത്ത മഴയില്‍ കലുങ്കിന്റെ പാര്‍ശ്വഭിത്തി തക ര്‍ന്നാണ് റോഡ് തകര്‍ന്നത്.ഇതോടെ ഗതാഗതം അപകടാവസ്ഥ യിലായി.
റോഡിന്റെ ഒരു വശം ഏകദേശം രണ്ട് മീറ്ററോളമാണ് കലുങ്കിന്റെ പുറം ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ഇടിഞ്ഞ് താണിരിക്കുന്നത്. നേരത്തെ റോഡിന്റെ ഇടിഞ്ഞ് ഭാഗം താഴേക്ക് താഴ്ന്ന് വിണ്ടു കീറി നിന്നിരുന്നു.മഴ തുടരുന്നതിനാല്‍ റോഡ് കൂടുതല്‍ തകരാനിടയു ണ്ട്.നിലവില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാമെങ്കിലും റോഡ് മുഴു വനായും തകര്‍ന്നാല്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തട സ്സപ്പെടും.
അട്ടപ്പാടിക്കാരുടെ ഏക ആശ്രയമായ ഈ പാത നവീകരിക്കണ മെ ന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റ പണി നടത്തിയെങ്കിലും വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.