മണ്ണാര്‍ക്കാട്: കേരളത്തിലെ തെരുവുനായ ശല്ല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ന്ന് നിര്‍ ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അ റിയിച്ചു.എച്ച്ഡിഇപിഎഫ് ഭാരവാഹിയായ അഡ്വ.ജുനൈസ് പടല ത്ത് മുഖാന്തിരം ഫയല്‍ ചെയ്യും.തെരുവുനായ ശല്ല്യവുമായി ബന്ധ പ്പെട്ട് എല്ലാ കക്ഷികളും നിര്‍ദേശം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു ജനങ്ങൡ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കും.മികച്ചത് കോട തിയില്‍ സമര്‍പ്പിക്കുമെന്ന് അഡ്വ.ജുനൈസ് പടലത്ത് അറിയിച്ചു. സങ്കീര്‍ണമാകുന്ന തെരുവുനായ വിഷയത്തില്‍ ജനങ്ങള്‍ക്ക് നിര്‍ ദേശം നല്‍കുന്നതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു.
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ നിർദേശങ്ങൾ അയക്കാം